പിണറായി ഒഴികെ മറ്റുമന്ത്രിമാരുടെ പ്രകടനംപോര, പ്രാതിനിധ്യത്തിൽ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യം-വിമർശനം.
ടീം വര്‍ക്കില്ല. സംസ്ഥാന കമ്മിറ്റി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. മെരിറ്റിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. എന്നാല്‍, എങ്ങനെയാണ് മെരിറ്റ് നിശ്ചയിക്കുക? പ്രാതിനിധ്യം നോക്കിയാല്‍ ഒരു ജില്ലയുടെ ആധിപത്യമാണ് കാണുന്നത്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും ഉണ്ടാകുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം നടക്കുമ്പോള്‍ തന്നെയാണ് പി.എസ്.സി മെമ്പര്‍മാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന തീരുമാനം ഉണ്ടായതെന്ന കുറ്റപ്പെടുത്തലുമുണ്ടായി.
